കുട്ടികളുടെ മില്ലി റിപ്പോര്‍ട്ട്

ഈ നിറങ്ങൾ പടച്ചത് ആരാണ്?

By Admin

October 15, 2024

നേരം വെളുത്ത ഉടനെ തന്നെ അജുമോൻ കണ്ണുതിരിരുമ്മി മുറ്റത്തേക്കിറങ്ങി.മുറ്റത്ത് കിടന്ന കുഞ്ഞു ചെരുപ്പ് തലതിരിച്ചിട്ട് അവൻ അയലത്തെ ദാമുവേട്ടെന്റെ വീട്ടിലേക്കോടി.ദാമുവേട്ടൻ ഗപ്പി കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്നത് കാണാൻ എന്ത് രസമാണന്നൊ.ചുവപ്പും, പച്ചയും, മഞ്ഞയും, നീലയും, കറുപ്പും അങ്ങനെ അങ്ങനെ പല പല നിറത്തിലുള്ള നീളൻ വാലുള്ള ഗപ്പി സുന്ദരൻമാർ നീന്തുന്നത് കൗതുകത്തോടെ ഏറെനേരം അവൻ നോക്കിനിന്നു.ഈ കുഞ്ഞു മീനുകൾക്ക് ഇത്ര സുന്ദരമായ നിറവർണ്ണങ്ങൾ നൽകിയതാരാണ്..?അജുമോൻ ആലോചിച്ചിരിക്കുന്ന നേരത്താണ് ദാമുവേട്ടന്റെ കൂട്ടിലെ ലൗ ബേഡ്സ് കിളികളുടെ ശബ്ദം കേട്ടത്, അവൻ കിളിക്കൂടിനടുത്തേക്ക് പോയി.കൂട്ടിനുള്ളിൽ നിറയെ പലനിറത്തിലുള്ള ലൗ ബേഡ്സ് കിളികൾ പാറി കളിക്കുന്ന മനോഹരമായ കാഴ്ച ഒരുപാട് നേരം അവൻ നോക്കിനിന്നു.മഞ്ഞയും പച്ചയും നീലയും വെള്ളയും നിറങ്ങളുള്ള ചിറകുകൾ ലൗ ബേഡ്സുകൾക്ക് എവിടുന്ന് കിട്ടിയതാണ്? ആരാണ് ഇത്ര മനോഹരമായ കുഞ്ഞു ഉടുപ്പുകൾ ഈ കിളികൾക്ക് നൽകിയത്?അജുമോന് സംശയമായി.സംശയം തീർക്കാൻ ഉമ്മയുടെ അടുത്തേക്ക് ഓടി.ഉമ്മാ ഉമ്മാ ഈ ഗപ്പികൾക്ക് ഭംഗിയുള്ള വാലുകൾ എവിടുന്ന് കിട്ടിയതാണ്?അജുമോൻ ഉമ്മയോട് ചോദിച്ചു.ഉമ്മ പറഞ്ഞു: അത് അല്ലാഹു നൽകിയതാണ് മോനെ.അപ്പൊ ലൗ ബേഡാസിന് വർണ്ണ ചിറകുകൾ നൽകിയത് ആരാണ്?ഉമ്മ ഒരു ചെറു പുഞ്ചിരിയോടെ അജുമോനെ ഒന്നു നോക്കി എന്നിട്ട് പറഞ്ഞു: മോനെ ഈ ലോകത്തുള്ള എല്ലാത്തിനെയും പടച്ചത് അല്ലാഹുവാണ്.ആകാശവും, ഭൂമിയും, മരങ്ങളും കടലും, പുഴയും, മീനും, മാനും, മയിലും, മുയലുമെല്ലാം അവന്റെ സൃഷ്ടികളാണ്.അപ്പൊ അമ്പിളി മാമനേയും നക്ഷത്രങ്ങളെയും സൂര്യനേയും ഒക്കെ പടച്ചത് അല്ലാഹുവാണൊ?അതെ മോനെ അതെല്ലാം അല്ലാഹു നമുക്ക് വേണ്ടി സൃഷ്ടിച്ചതാണ്. അവൻ പറഞ്ഞത് അനുസരിച്ച് നല്ല കുട്ടിയായി ജീവിച്ചാൽ നമുക്ക് സ്വർഗ്ഗത്തിലെത്താൻ കഴിയും. മോൻ നല്ല കുട്ടിയാവണം കെട്ടൊ.അജുമോൻ തലയാട്ടി സമ്മതിച്ചു.

ഗുണപാഠം

ഭൂമിയും ആകാശവും തിളങ്ങുന്ന നക്ഷത്രങ്ങളും വെളിച്ചം നൽകുന്ന സൂര്യനും നിലാവ് പരത്തുന്ന അമ്പിളിയുമെല്ലാം അല്ലാഹു പടച്ചതാണ്.

മീനും മാനും മനുഷ്യനും അവൻ്റെ സൃഷ്ടികളാണ്.

അവർക്കെല്ലാം ഭക്ഷണവും വായുവും വെള്ളവും നൽകുന്നതും അല്ലാഹുവാണ്.

ഇത് വായിക്കുന്ന നല്ലവരായ എൻ്റെ മക്കൾ ഇപ്പോൾ ഉടുത്ത വസ്ത്രവും ഇന്ന് കഴിച്ച ഭക്ഷണവും എല്ലാം നമുക്ക് നൽകുന്നത് അല്ലാഹുവാണ്.

ആ അല്ലാഹുവിനെ നാം സ്നേഹിക്കണം.അവൻ്റെ കൽപ്പനകളെല്ലാം അനുസരിക്കുന്ന നല്ല കുട്ടികളായി വളരണം.അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ

ഏറ്റവും ഉത്തമമായ ഒരു വചനം പഠിച്ചാലോ?

ഒരു മുസ്‌ലിം പറയുന്നതിൽ ഏറ്റവും നല്ല വാക്ക് ഏതാണെന്നറിയുമോ?ഒരാൾ മുസ്‌ലിമാകാൻ ആദ്യം പറയേണ്ട വാക്കു ഏതാണ എന്നറിയുമോ?അത്لا إله إلا اللهയാണ്(ഒരു ആരാധ്യനുമില്ല അല്ലാഹുവല്ലാതെ)എന്നാണ് അതിന്റെ അർത്ഥം.ഈ ദിക്റും ഇതിന്റെ അർത്ഥവും കാണാതെ പഠിക്കാൻ ശ്രമിക്കണേ.

അല്ലാഹു

നട്ടു നനച്ചു വളർത്തും ചെടിമേലെ പൂക്കൾ വിരിയിച്ചതല്ലാഹുമുറ്റത്തെ മാവിന്റെ ചില്ലയിൽ എമ്പാടും മാമ്പഴം നൽകുന്നോൻ അല്ലാഹുപാറിപ്പറക്കും പറവക്ക് ചിറകിൻമേൽ വർണ്ണങ്ങൾ നൽകിയോൻ അല്ലാഹുഅണ്ണാറക്കണ്ണനും അങ്ങാടിക്കുരുവിക്കുംആഹാരം നൽകുന്നോൻ അല്ലാഹുആകാശ മേലാപ്പിൽ നക്ഷത്രക്കൂട്ടങ്ങൾവാരിവിതറിയതല്ലാഹുഅമ്പിളി മാമനും സൂര്യ ഗോളങ്ങളുംഎല്ലാം പടച്ചവനല്ലാഹുനിന്നോട് മാത്രം ഞാൻ എന്നും ഇരക്കുന്നുനിൻ കരുണ കടാക്ഷ തണൽ തേടുന്നു