Logo

 

ബശ്ശാറുൽ അസദ്‌ അറബ്‌ ലോകത്തിന്റെ വീരനായകൻ എന്ന് ഖാംനഇ

26 February 2019 | Middle East Reports

By

തെഹ്‌റാൻ: സിറിയയിൽ പത്ത്‌ ലക്ഷത്തിലധികം സുന്നീ മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തി പൈശാചികമായ ഭീകരഭരണം തുടരുന്ന ശീഈ ഏകാധിപതി ബശ്ശാർ ഹാഫിദുൽ അസദിനെ പ്രശംസിച്ച്‌ ഇറാൻ പരമോന്നത‌ ആത്മീയ നേതാവ്‌ അലി ഖാംനഇ. ഫെബ്രുവരി 25 തിങ്കളാഴ്ച ഔദ്യോഗിക സന്ദർശനത്തിനായി ഇറാനിൽ എത്തിയ ബശ്ശാറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ആണ്‌ ഖാംനഇ സിറിയയിൽ സുന്നീ ചോര കുടിച്ച്‌ ചീർക്കുന്ന ഭീകരവാഴ്ചയെ മുഖസ്തുതികൾ കൊണ്ട്‌ മൂടിയത്‌. ‘അറബ്‌ ലോകത്തിന്റെ ഹീറോ ആണ്‌ താങ്കൾ’ എന്നാണ്‌ ഖാംനഇ സംഭാഷണത്തിനിടെ സിറിയൻ ആഭ്യന്തര സംഘർഷത്തോടുള്ള നയത്തെ മുക്തകണ്‌ഠം അഭിനന്ദിച്ചുകൊണ്ട് ബശ്ശാറിനോട്‌‌ പറഞ്ഞത്‌. തങ്ങൾക്ക്‌ ഇറാൻ ഭരണകൂടം നൽകുന്ന ആത്മാർത്ഥമായ പിന്തുണക്ക് ഖാംനഇക്ക്‌‌ തിരിച്ചും നന്ദി പറഞ്ഞ ബശ്ശാർ, തങ്ങളുടെ ‘വിജയം’ ഇറാനികളുടെ കൂടെയല്ലാതെ ആഘോഷിക്കാനാവില്ലെന്നും പ്രഖ്യാപിച്ചു.
ലണ്ടനിലെ അൽ അറബി പത്രം കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

1979ൽ ആയതുല്ലാഹ്‌ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഖുമൈനിയുടെ നേതൃത്വത്തിൽ ഇറാന്റെ ഭരണം ശീഈ ആത്മീയ പുരോഹിതന്മാർ കൈക്കലാക്കിയതിൽ പിന്നെ അറബ്‌ മേഖലയിലെ സുന്നീ വിരുദ്ധ സായുധ തേർവാഴ്ചകൾക്കെല്ലാം ഏറ്റവും വലിയ പിന്തുണ നൽകുന്നത്‌ ഇറാൻ ആണ്‌. സിറിയയിൽ ബശ്ശാറിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന അതിഭീകരമായ സുന്നീ വംശഹത്യയെ സൈനികമായും സാമ്പത്തികമായും സ്പോൺസർ ചെയ്യുന്നത്‌ ഇറാൻ ആണ്‌. ഖുമയ്നിയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ശീഈ റിപബ്ലിക്കിന്റെ നാൽപതാം വാർഷിക ആഘോഷങ്ങൾ നടക്കുകയാണ്‌ ഇപ്പോൾ ഇറാനിൽ. ഖുമയ്നിയുടെ സ്ഥാനത്ത്‌ ഇപ്പോൾ രാജ്യത്തിന്റെ ആത്നീയാചാര്യ പദവിയിൽ ഖാംനഇ ആണ്‌.


Tags :


mm

Admin