ആലുവ: കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ രാജശില്പി എന്ന് വിശേഷിപ്പിക്കാവുന്ന കെ എം മൗലവി സാഹിബുമായി നേരിട്ട്സമ്പർക്കം പുലർത്താൻ അവസരമുണ്ടായവർ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പലയിടങ്ങളിലായി നടത്തിയ എഴുത്തുകളും സംസാരങ്ങളും സമാഹരിച്ചു തയ്യാറാക്കിയ കെ. എം. മൗലവി ഓർമ്മപ്പുസ്തകത്തിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പ് പ്രകാശിതമായി. കെ എം മൗലവി അസ്തിവാരമിട്ട നവോത്ഥാന സംരംഭമായ കേരള ജംഇയ്യത്തുൽ ഉലമായുടെ നൂറാം വാർഷിക വേദിയിൽ ടി പി അബ്ദുല്ലക്കോയ മദനി പി കെ മുഹമ്മദ് മദനിക്കു നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.മുസ്തഫാ തൻവീറും സദാദ് അബ്ദുസ്സമദും ചേർന്ന് ക്രോഡീകരിക്കുകയും പഠനക്കുറിപ്പുകൾ എഴുതുകയും ചെയ്തിട്ടുള്ള ഓർമ്മപ്പുസ്തകത്തിന്റെ പ്രസാധനവും വിതരണവും കോഴിക്കോട്ടെ പ്രൊഫൗണ്ട് പ്രെസ് ആണ് നിർവഹിക്കുന്നത്. നാനൂറോളം പുറങ്ങളും 490 രൂപ മുഖവിലയുമുള്ള ഓർമ്മപ്പുസ്തകം ഇപ്പോൾ 420 രൂപക്ക് ഓർഡർ ചെയ്യാം. പുസ്തകം വാങ്ങാൻ ഈ ലിങ്ക് സന്ദർശിക്കുക: https://forms.gle/gnSwiQSxhE2CfaAh9 .
കൂടുതൽ വിവരങ്ങൾക്ക്: https://wa.me/+919037150436