Reports

നജ്മൽ ബാബു: മുഖ്യമന്ത്രിക്ക് യൂത്ത് ലീഗിന്റെ കത്ത്

By Admin

October 04, 2018

തിരുവനന്തപുരം: ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കുകയും തന്റെ മരണാനന്തരമുറകൾ ഇസ്‌ലാമിക നിഷ്ഠകൾ പ്രകാരം കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിന്റെ ഖബറിടത്തിൽ വേണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്ത നജ്മൽ ബാബുവിന്റെ മൃതശരീരം ബന്ധുക്കൾ ഭരണകൂട പിന്തുണയോടെ ദഹിപ്പിച്ച സംഭവത്തിൽ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന സമിതി മുഖ്യമന്ത്രിക്ക്‌ പരാതിക്കത്ത്‌ നൽകി. പ്രമുഖ കൊമ്മ്യൂണിസ്റ്റ്‌ ബുദ്ധിജീവിയും നക്സൽ പ്രസ്ഥാന നായകനും പൗരാവകാശ പ്രവർത്തകനും ആയിരുന്ന ടി എൻ ജോയ്‌ ആണ്‌ ഇസ്‌ലാം സ്വീകരിക്കുന്നതായി അറിയിച്ച്‌ നജ്മൽ ബാബു എന്ന് പേര്‌ മാറ്റിയിരുന്നത്‌. ഇസ്‌ലാമിലേക്ക്‌ മതപരിവർത്തനം ചെയ്യുകയും മരണാനന്തര ചടങ്ങുകൾ മുസ്‌ലിം രീതിയനുസരിച്ച്‌ വേണമെന്ന് നിഷ്കർഷിക്കുകയും ചെയ്യുന്നവരെ മരണശേഷം ബന്ധുക്കൾ ഹിന്ദു/ക്രിസ്ത്യൻ രീതികളനുസരിച്ച്‌ സംസ്കരിക്കുന്നത്‌ ഭരണഘടന നൽകുന്ന പൗരാവകാശങ്ങളുടെയും നിരവധി കോടതി ഉത്തരവുകളുടെയും ലംഘനമാണെന്നും നേരത്തെ ക്രിസ്തുമതത്തിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ച ഇ സി സൈമൺ മാസ്റ്ററുടെ മൃതശരീരത്തിനുണ്ടായ‌ അതേ അനുഭവം നജ്മൽ ബാബുവിനും ആവർത്തിച്ചത്‌ ഗൗരവതരമാണെന്നും സമാനമായ അവകാശലംഘനങ്ങൾ മേലിൽ ആർക്കും ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗ്രത പാലിക്കണമെന്നും കാണിച്ചുകൊണ്ടാണ്‌ യൂത്ത്‌ ലീഗ്‌ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന്‌ കത്ത്‌ നൽകിയിരിക്കുന്നത്‌. നജ്മൽ ബാബുവിന്‌ മുസ്‌ലിം മഖ്ബറ നിഷേധിച്ച്‌ ദഹിപ്പിക്കാൻ നേതൃത്വം നൽകിയ കേരളീയ യുക്തിവാദവും ഇടതുപക്ഷവും സവർണ ഹിന്ദു വരേണ്യ സംസ്കാരത്തിന്റെ മുഖംമൂടികൾ മാത്രമാണെന്ന് സ്വയം തെളിയിക്കുകയാണ്‌ ചെയ്തതെന്ന് നവ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മുസ്‌ലിം യൂത്ത്‌ ലീഗ്‌ സമർപ്പിച്ച പരാതിയുടെ പകർപ്പാണ്‌ താഴെ: