ലോകപ്രശസ്ത ജോർദ്ദാനിയൻ ഹദീഥ് പണ്ഡിതൻ ശെയ്ഖ് അലി ഇബ്നു ഹസൻ അൽ ഹലബി മരണപ്പെട്ടു. കൊറോണ രോഗം പിടിപെട്ട് ചികിത്സയിലായിരിക്കെയാണ് മരണം. ശെയ്ഖ് അൽബാനിയുടെ പ്രമുഖ ശിഷ്യന്മാരിലൊരാളാണ്. സ്വതന്ത്രകൃതികളും മുൻ കഴിഞ്ഞ പണ്ഡിതന്മാരുടെ രചനകളുടെ സൂക്ഷ്‌മപഠനങ്ങളുമടക്കം 150 ൽ പരം ഗ്രന്ഥങ്ങളുണ്ട്. അവയിൽ പലതും ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. പ്രബോധനാവശ്യാർത്ഥം പല ലോകരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.