Logo

 

ഇൻഡ്യയുടെ പറ്റു പുസ്തകം- മൂന്ന് കവിതകൾ

8 October 2020 | Fiction

By

ഇൻഡ്യയുടെ പറ്റു പുസ്തകം

ബാബരി മസ്ജിദ്
തകർക്കപ്പെട്ടു
ഒന്നല്ല ,രണ്ട് തവണ
ഇന്ത്യൻ ഭരണഘടന
കൂട്ട ബലാത്സംഗത്തിനിരയായി
ഒന്നല്ല പത്തല്ല
പതിനായിരം തവണ!

പാറകൾ കരയാറില്ലല്ലോ?!

മാംസം കടിച്ചു
തുപ്പുമ്പോഴും
ഇടതടവില്ലാതെ
പ്രഹരിക്കുമ്പോഴും
ശ്വാസം കിട്ടാതെ
പിടയുമ്പോഴും
നാവരിഞ്ഞെറിഞ്ഞപ്പോഴും
ദിഗന്തങ്ങൾ മുഴങ്ങു
മാറുച്ചത്തിൽ അവൾ
ആർത്തുകരഞ്ഞിട്ടുണ്ടാവണം. എന്നിട്ടും
ആർക്കും അലിവ്
തോന്നിയില്ല!
ആരും കരഞ്ഞില്ല!
അതിന് അവിടെയെങ്ങും
മനുഷ്യരുണ്ടായിരുന്നില്ലല്ലോ!പിശാചുക്കൾക്ക് അലിവു തോന്നാറില്ലല്ലോ!
പാറകൾ കരയാറില്ലല്ലോ.!

സത്യാവസ്ഥ!

ഇനി ഒരു നിമിഷം
പോലും പാഴാക്കില്ലെന്ന്
‘സത്യം’ സത്യം ചെയ്തു.
ഉലകം ചുറ്റാൻ
തീരുമാനിച്ചുറച്ചു,
ബാബരിയും ഹാഥറസും
ഫലസ്തീനും സിറിയയും
ഒരാളൽ പോലെ
മനസ്സിലൂടെ
കടന്നു പോയി,
സത്യം മുറ്റത്തേക്കിറങ്ങി
ചെരുപ്പിട്ടപ്പോൾ
പിറകിലൊരട്ടഹാസം കേട്ടു
ഞെട്ടിത്തരിച്ചു നോക്കി
തന്നെക്കാൾ മുൻപേ
ഉലകം ചുറ്റി വന്ന
‘അസത്യം’
ആട്ടു തൊട്ടിലിൽ
നെടുങ്ങനെ
കിടന്നാടിത്തിമിർത്ത്
അട്ടഹസിക്കുന്നു.!


Tags :


Wafira Hanna