“ഇസ്‌ലാമോഫോബിയയുടെ കാലത്തെ മുസ്‌ലിം മാധ്യമപ്രവർത്തനം: ഓൺലൈൻ പോർട്ടലുകളുടെ സാധ്യതകൾ” എന്ന തലക്കെട്ടിൽ മില്ലി റിപ്പോർട്ട് സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് രാത്രി 7:15ന് ആരംഭിക്കും. ഗൂഗ്ൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇസ്‌ലാമോഫോബിയ ഇൻഡസ്ട്രികളുടെ സന്ദേശ വാഹകരായി മാധ്യമങ്ങൾ സേവനം ചെയ്യുന്ന കാലത്ത് മുസ്‌ലിം മാധ്യമപ്രവർത്തനത്തിൻ്റെ വർത്തമാനകാല ദൗത്യവും, ഓൺലൈൻ പോർട്ടലുകൾ സമുദായം ഉപയോഗപ്പെടുത്തുന്നതിൻ്റെ സാധ്യതയുമെല്ലാമാണ് മില്ലി റിപ്പോർട്ട് വിശകലന വിധേയമാക്കുന്നത്. മാധ്യമ രംഗത്തെ പ്രഗൽഭരും, വെബ് എഴുത്തുകാരും, മനുഷ്യാവകാശ പ്രവർത്തകരും, ആക്റ്റിവിസ്റ്റുകളും അടങ്ങുന്ന പാനലാണ് ചർച്ച നയിക്കുക.
ചന്ദ്രിക പത്രാധിപർ സി പി സൈതലവി ഉദ്ഘാടനം ചെയ്യും. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് പ്രിൻസിപ്പൾ ആരിഫ് സെയ്ൻ, രാജീവ് ഗാന്ധി സ്റ്റഡി സർക്ക്‌ൾ സ്റ്റെയ്‌റ്റ് ഇൻ ചാർജ്ജ് അഡ്വ. അനൂപ് വി. ആർ, ഡൽഹി കെ. എം. സി. സി മോഡറേറ്ററായിരിക്കും. സെക്രട്ടറി ഡോ. സലീൽ ചെമ്പയിൽ, മാധ്യമം ഇംഗ്ലീഷ് വെബ് ജേർണലിസ്റ്റ് സി. അഹ്‌മദ് ഫായിസ്,സ്നേഹസംവാദം വെബ്സിൻ പ്രതിനിധി മുഹമ്മദ് അമീർ, മില്ലി റിപ്പോർട്ട് പ്രതിനിധി സദാദ് അബ്ദുസ്സമദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. നാസിം റഹ്‌മാൻ മോഡറേറ്ററായിരിക്കും.
അന്വേഷണങ്ങൾക്ക്/റജിസ്ട്രേഷന് ബന്ധപ്പെടാവുന്ന നമ്പർ: 9747995354