Logo

 

പ്രഫ. ഡി. എൻ. ഝാ അന്തരിച്ചു

5 February 2021 | Reports

By

ന്യൂഡല്‍ഹി: പ്രാചീന- മധ്യകാല ഇൻഡ്യാ ചരിത്ര പണ്ഡിതനും ഡൽഹി സർവകലാശാലയിലെ ചരിത്ര വിഭാഗം മുൻ തലവനുമായ ദ്വജേന്ദ്ര നാരായന്‍ ഝാ (പ്രഫ. ഡി.എൻ. ഝാ) അന്തരിച്ചു.
മസ്തിഷ്കാഘാതത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം.

ചരിത്രത്തിൻ്റെ വർഗീയ വൽക്കരണത്തിനെതിരെ നിലപാട് സ്വീകരിച്ച ഡി.എൻ. ഝാ ഇൻഡ്യാ ചരിത്രത്തെ ഹിന്ദു – മുസ് ലിം കാലഗണനയിൽ തരംതിരിക്കുന്നതിനെ ശക്തമായി എതിർത്തു.
ദി മിത്ത് ഓഫ് ദി ഹോളി കൗ,
ബ്രാഹ്മണിക്കല്‍ ഇൻടോളറന്‍സ് ഇന്‍ ഏര്‍ലി ഇൻഡ്യ, ഇൻടോളറന്‍സ് ആന്റ് ഹിസ്റ്ററി, കൗ കോനുന്‍ഡ്രം,
എഗയ്ന്‍സ്റ്റ് ഗ്രെയ്ന്‍: നോട്ട്സ് ഓണ്‍ ഐഡന്റിറ്റി, വാട്ട് ദി ഗോഡ് ഡ്രങ്ക് എന്നീ ഗ്രന്ഥങ്ങളിലൂടെ ഇൻഡ്യാ ചരിത്രത്തിൻ്റെ ഹിന്ദുത്വവൽക്കരണത്തിനെതിരെ അദ്ദേഹം ധൈഷണികമായി പോരാടി.
ദി മിത്ത് ഓഫ് ഹോളി കൗ എന്ന പുസ്തകത്തിൽ ബീഫ് കഴിക്കുന്നത് വൈദിക കാലഘട്ടത്തിൽ സാധാരണയായിരുന്നുവെന്നും അത് മുസ്‌ലിംകൾ കൊണ്ടുവന്ന വിനാശകരമായ കർമ്മമല്ലെന്നും
ഡി.എൻ. ഝാ തെളിയിക്കുന്നുണ്ട്.
1991 ൽ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ ബാബ്‌റി മസ്ജിദിനു കീഴിൽ ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കണ്ടെത്തി. ഹിന്ദുത്വ പദ്ധതികളെ ചരിത്രപരമായി ചെറുത്തത് കൊണ്ടു തന്നെ സംഘ്പരിവാർ പക്ഷ ചരിത്രകാരൻമാർക്ക് ഡി.എൻ. ഝാ അപ്രിയനായിരുന്നു.


Tags :


mm

Nasim Rahman