Logo

 

പ്രഫ. രിസ്‌‌വാൻ ഖൈസർ അന്തരിച്ചു

2 May 2021 | Reports

By

ന്യൂഡൽഹി: ചരിത്രകാരനും ഡൽഹി ജാമിഅഃ മില്ലിയ്യ സർവകലാശാലയിലെ അധ്യാപകനുമായ പ്രഫ. രിസ്‌‌വാൻ ഖൈസർ അന്തരിച്ചു.
കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്നു.

ജെ.എൻ.യു വിൽ നിന്ന് ഔദ്യോകിക പഠനം പൂർത്തിയാക്കിയ അദ്ദേഹം 1989 മുതൽ ജാമിഅഃ മില്ലിയ്യയിലെ ചരിത്രവിഭാഗം അധ്യാപകനാണ്. ദേശീയ പ്രസ്ഥാനം, ഗാന്ധിയൻ രാഷ്ട്രീയം, കൊളോണിയൽ ഇൻഡ്യയിലെ മുസ്‌ലിം സ്വത്വം എന്നീ മേഖലകളിൽ നിരവധി പുസ്തകങ്ങളും പഠനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
Resisting Colonialism and Communal Politics; Moulana Azad the Making of the Indian Nation, Congress and Making of the Indian Nation എന്നിവ പ്രധാന കൃതികളിൽ ചിലതാണ്.
മുജാഹിദ് വിദ്യാർത്ഥി വിഭാഗം 2016 ൽ കോഴിക്കോട് സർവകലാശാലയിൽ സംഘടിപ്പിച്ച സാമൂഹ്യ ശാസ്ത്ര ഉച്ചകോടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.


Tags :


mm

Nasim Rahman