Logo

 

അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിലേക്ക് വഴിയറിയാതെ എസ്. എഫ്. ഐ

15 September 2021 | Reports

By

താമരശ്ശേരി: അഞ്ച് വർഷം മുമ്പ് പീസ് സ്കൂൾ വിവാദമുണ്ടായ സമയത്ത് പത്രപ്രസ്താവനയിലൂടെയും സമരങ്ങളിലൂടെയും മതതീവ്രവാതത്തിനെതിരെ വലിയ വായിൽ സംസാരിച്ചിരുന്ന എസ്. എഫ്. ഐ താമരശ്ശേരി അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ ഇസ്‌ലാം വിദ്വേഷ കൈപ്പുസ്തകത്തിനെതിരെ മൗനമവലംബിക്കുന്നു.
പീസ് സ്കൂളിനെ സംബന്ധിച്ച് ഉയര്‍ന്നുവന്ന പരാതികള്‍ ഗൗരവസ്വഭാവമുള്ളതാണെന്നും മതനിരപേക്ഷതക്കെതിരായ പാഠ്യപദ്ധതിയാണ് സ്കൂളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും
വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അന്ന് എസ്.എഫ്.ഐ സംസ്ഥാനകമ്മിറ്റി പ്രസ്താവനയിറക്കിയിരുന്നു. എറണാകുളം ചക്കരപ്പറമ്പ് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.

എന്നാൽ സ്കൂളിൽ പഠിപ്പിക്കാത്ത ഒരു പാഠഭാഗത്തിലെ പരാമർശത്തെ വ്യാഖ്യാനിച്ച് സമരം നടത്താൻ സന്നദ്ധമായ ഇടത് വിദ്യാർത്ഥി സംഘടന താമരശ്ശേരി അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ വ്യക്തമായ മതസ്പർദ്ധ വളർത്തുന്ന പുസ്തകത്തിനെതിരെ ഒരു പത്രക്കുറിപ്പ് പോലും ഇറക്കിയിട്ടില്ല.

ക്രിസ്ത്യൻ കുട്ടികൾക്കുള്ള വേദപാഠ ക്ലാസിലൂടെ പ്രചരിക്കുന്ന പുസ്തകം മുസ്‌ലിം വിശ്വാസികള്‍ക്കെതിരെ സ്പര്‍ദ്ധ പരത്തുന്ന നിലയിലാണ് വിവിധ വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്.
ലൗ ജിഹാദ് എന്ന പ്രണയക്കെണി ഒന്‍പത് ഘട്ടങ്ങളിലായാണ് നടക്കുന്നതെന്നും കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകളും ഹെല്‍പ് ലൈന്‍ നമ്പറുകളും പുസ്തകം നല്‍കുന്നുണ്ട്.
കൗമാരകാലഘട്ടങ്ങളില്‍ പെണ്‍കുട്ടികളുടെ മനശാസ്ത്രം മനസിലാക്കിയാണ് ജിഹാദികളുടെ പ്രവര്‍ത്തനമെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. പ്രണയത്തെ ആയുധമാക്കി ഇസ്‌ലാമിനെ വളര്‍ത്തുന്ന രീതിയാണ് ലൗ ജിഹാദെന്നും പുസ്തകം സമർത്ഥിക്കുന്നുണ്ട്.

അല്ലാഹുവിന്‍റെ സ്വഭാവം മുസ്‌ലിമുകളെ മാത്രം സ്നേഹിക്കുന്നതാണെന്നും ക്രിസ്ത്യാനികളും യഹൂദരും ബഹുദൈവ വിശ്വാസികളും മറ്റ് ദൈവങ്ങളെ ആരാധിക്കുന്നവര്‍ വെറുക്കപ്പെടേണ്ടതാണെന്നും അവരെ കൊല്ലുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗം നല്‍കുമെന്നും അവരെ കൊല്ലാനായി ചാവേറുകളാവുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ ഉന്നത പദവി നല്‍കുമെന്നും കൈപ്പുസ്തകം പ്രചരിപ്പിക്കുന്നു.

താമരശേരി രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരം അനുസരിച്ച് 123 വേദപാഠ സ്കൂളുകളാണ് രൂപതയിലുള്ളത്. 1552 അധ്യാപകരും 20400 വിദ്യാര്‍ത്ഥികളും ഈ വേദപാഠ സ്കൂളുകളിലുണ്ട്.

പീസ് സ്കൂളിലേക്ക് സമരം ചെയ്ത എസ്. എഫ്. ഐ ക്ക് താമരശേരി അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിലേക്ക് വഴിയറിയില്ലേയെന്ന് ചോദിച്ച് സോഷ്യൽ മീഡിയയിൽ പലരും രംഗത്ത് വന്നു. ഇസലാമിനെതിരെയുള്ള വിദ്വേഷപ്രചാരണങ്ങളുടെ തോത് വർധിപ്പിച്ച് കേരളത്തിന്റെ മത സൗഹാർദ്ദ അന്തരീക്ഷത്തെ മലിനമാക്കുന്ന ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെയും അവർക്ക് പിന്തുണ നൽകുന്ന സംഘ്പരിവാറിനെതിരെയും നടപടിയെടുക്കാതെ മുന്നോട്ട് പോവുകയാണ് ഇടത് പക്ഷ ഗവൺമെന്റും ചെയ്യുന്നത്.


Tags :


mm

Nasim Rahman