Logo

 

ആർ. എസ്. എസ്. ആശീർവാദത്തോടെ അഫ്ഷർ അസ്‌ലം ജാമിഅ ഹംദർദ് വൈസ് ചാൻസിലർ

23 June 2021 | Reports

By

ന്യൂഡൽഹി: ജാമിഅ ഹംദർദ് യൂനിവേഴ്സിറ്റിയുടെ ഒമ്പതാമത്തെ വൈസ് ചാൻസിലറായി ഡോ. അഫ്ഷർ അസ്‌ലം നിയമിതനായി. കംപ്യൂട്ടർ സയൻസ് ലെക്ച്വറർ ആയിരുന്ന അഫ്ഷർ അസ്‌ലമിന് സെർച്ച് കം സെലക്ഷൻ കമ്മിറ്റിയുടെ ശുപാർഷയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസിലർ ആയി നിയമനം ലഭിച്ചത്.

ജാമിഅ മില്ലിയ്യ വൈസ് ചാൻസിലർ വി.സി നജ്മ അക്തർ, അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റി വി.സി താരീഖ് മൻസ്വൂർ എന്നിവരെപ്പോലെ സംഘ്പരിവാർ സഹയാത്രികനാണ് ആർ. എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വിശ്വസ്തൻ കൂടിയായ അസ്‌ലം. സംഘ്പരിവാറിനെ പാദസേവ ചെയ്ത് നേടിയ ഇത്തരം നിയമനങ്ങളിലൂടെ ഇൻഡ്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ബൗദ്ധിക മൂലധനത്തിന് കാരണമാവുന്ന കേന്ദ്ര സർവകലാശാലകളിൽ ഫാഷിസ്റ്റ് അജണ്ടകൾ നടപ്പിലാക്കലായിരിക്കും ഇവരുടെ പ്രധാന ഉത്തരവാദിത്തങ്ങൾ. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ജാമിഅ മില്ലിയ്യയിലും അലിഗഢ് യൂനിവേഴ്സിറ്റിയിലും നടന്ന പൊലീസ് നരനായാട്ടിന് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ അറിയിച്ച് ഹിന്ദുത്വത്തോടുള്ള കൂറ് തെളിയിക്കാൻ താരീഖ് അൻവറിന് നേരത്തെ സാധിച്ചിരുന്നു.


Tags :


mm

Nasim Rahman