Logo

 

ബ്രിട്ടീഷ് ന്യായാധിപ പദവിയിൽ ഇനി ഹിജാബ് അണിഞ്ഞ മുസ്ലിം വനിത

29 May 2020 | Reports

By

ലണ്ടൻ: ബ്രിട്ടീഷ് ന്യായാധിപ പദവി അലങ്കരിക്കുന്ന ഹിജാബണിഞ്ഞ ആദ്യ മുസ്ലിം വനിതയായി
യോര്‍ക്‌ഷെയര്‍ സ്വദേശിനിയായ റഫിയ അര്‍ഷദ് ഇനി മുതൽ അറിയപ്പെടും. മിഡ്‌ലാന്ഡ്സ് സര്‍ക്യൂട്ടിലെ ഡപ്യൂട്ടി ഡിസ്ട്രിക് ജഡ്ജായി കഴിഞ്ഞയാഴ്ച ചുമതലയേറ്റാണ് ഈ നാല്പതുകാരി ചരിത്രം സൃഷ്ടിച്ചത്. ബ്രിട്ടണിൽ ഹിജാബിട്ട് ഒരു ബാരിസ്റ്റര്‍ പോലും ആവാൻ കഴിയില്ല എന്ന് പലരും വിചാരിക്കുന്ന കാലത്ത് ന്യായാധിപ പദവിയിൽ വരെ എത്താൻ കഴിഞ്ഞതിൽ ഒരു മുസ്ലിം സ്ത്രീ എന്ന നിലയിൽ താൻ ആഹ്ലാദവ തിയാണെന്ന് റഫിയ അർഷദ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ പതിനേഴ് വർഷമായി നിയമ രംഗത്തുള്ള ഈ അഭിഭാഷക ഇസ്ലാമിക കുടുംബ നിയമങ്ങളിൽ അവഗാഹം നേടിയ വനിത കൂടിയാണ്. ഹിജാബ് ധരിച്ചത് മൂലം ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ തടസ്സങ്ങൾ നേരിട്ടെങ്കിലും തൻ്റെ അർപ്പണ ബോധം കൊണ്ട് അവയെ എല്ലാം മറികടകടക്കാൻ മൂന്ന് കുട്ടികളുടെ മാതാവായ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. അടിമത്വത്തിൻ്റെ ആവരണമായി ഇസ്ലാമിക ഹിജാബിനെ അടയാളപ്പെടുത്തുന്നവർക്ക് സ്വന്തം ജീവിതത്തിലൂടെ മറുപടിനൽകുകയാണ് തൻ്റെ പുതിയ നിയോഗത്തിലൂടെ റഫിയ അർഷദ് ചെയ്തിരിക്കുന്നത്.


Tags :


mm

Admin