Logo

 

കാലാവധി എത്താറായ വാക്‌സിനുകൾ: ഇസ്രാഈലുമായുള്ള കരാർ വിച്ഛേദിച്ച് ഫലസ്തീൻ.

21 June 2021 | Reports

By

ജറുസലേം: ഇസ്രാഈലുമായുള്ള കരാർ പ്രകാരം എത്തിച്ച കോവിഡ് വാക്‌സിനുകൾ കാലഹരണപ്പെടാറായെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചയച്ച് ഫലസ്തീനിയൻ അതോറിറ്റി. കോവിഡ് പ്രതിരോധാർത്ഥം നിലവിൽ ഇസ്രാഈലിന്റെ കൈവശമുള്ള ഒരു മില്യൺ ഫെയ്സർ ഡോസുകൾ ഫലസ്തീന് കൈമാറുകയും പകരം ഫലസ്തീന് ഈ വർഷം അവസാനം ലഭിക്കേണ്ട തുല്യ വാക്‌സിനുകൾ ഇസ്രാഈലിന് നൽകുമെന്നായിരുന്നു ധാരണ. എന്നാൽ ഇസ്രാഈലിന്റെ ഭാഗത്ത് നിന്ന് കരാർ ലംഘനമുണ്ടായതിനാൽ കരാറിൽ നിന്ന് പൂർണമായി പിന്മാറുന്നുവെന്ന് വെസ്റ്റ് ബാങ്ക് ആസ്ഥാനമായി നിലവിലുള്ള ഫലസ്തീനിയൻ അതോറിറ്റിയുടെ ആരോഗ്യമന്ത്രി മാഇ-അൽഖൈല വ്യക്തമാക്കി.

ഇസ്രായേൽ ജനസംഖ്യയുടെ അറുപത് ശതമാനത്തോളം പേർ ഇതിനോടകം വാക്‌സിനുകൾ സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട് എന്നിരിക്കെ ഫലസ്തീൻ ജനസംഘ്യയുടെ കേവലം 30% പേർക്ക് മാത്രമാണ് ഇതുവരെ വാക്‌സിനുകൾ ലഭ്യമായിട്ടുള്ളത്. അധിനിവേശ രാജ്യമെന്ന നിലക്ക് വാക്‌സിനുകൾ എത്തിക്കേണ്ട ബാധ്യത ഇസ്രാഈലിനുണ്ടെന്നും കൊടിയ മനുഷ്യാവകാശ ലംഘനവും, വംശീയ അപ്പാർത്തീഡ് സമീപനവുമാണ് ഫലസ്തീനിൽ ഇസ്രായേൽ മഹാമാരി സമയത്തും നടപ്പാക്കുന്നതെന്ന ആരോപണം ഇതിനിടെ വിവിധ സംഘടനകൾ ഉന്നയിച്ചിരുന്നു.


Tags :


Muhammad Dhanish