Logo

 

റമദാനിന്നമ്പിളി മുഖം

9 May 2021 | Fiction

By

റമദാനിന്നമ്പിളിമുഖമംബരത്തില്‍ വന്നുദിച്ചു
റഹ്മത്തിന്നൊളി ഖുര്‍ആന്‍ മാസമിതാ തമ്പടിച്ചു
പരകോടി മുഅ്മിനുകള്‍ ഹൃദയപൂര്‍വം സ്വീകരിച്ചു
ഇരുലോകപാലകന്‍റെ പ്രീതിയവര്‍ ആഗ്രഹിച്ചു
കാരുണ്യത്തിന്നലകള്‍ ലോകമെങ്ങുമലയടിച്ചു
കറനിറഞ്ഞ ഹൃദയതലം തൗബജലത്താല്‍ തുടച്ചു
ഗതവ്രതങ്ങളഹദവനേ, സ്വീകരിക്കണേ, നിനച്ചു
വ്രതദിനങ്ങളാകെയവര്‍ നന്മകൊണ്ടലങ്കരിച്ചു
ദിക്റിനാല്‍ ദുആകളാല്‍ സകലരും ചുണ്ടുനനച്ചു
ദാനധര്‍മ്മകര്‍മ്മമാല്‍ സ്വജീവിതത്തിലൊളി നിറച്ചു
പ്രഭവിതറും ഖുര്‍ആനിനെ സകലരും തുറന്നുവെച്ചു
പകലിരവില്‍ അതിലെ വചനമോതി പ്രതിഫലം കൊതിച്ചു
ഹൃദയവനിയിലാകെ തഖ് വ പുതുമുകളങ്ങള്‍ വിരിച്ചു
അഹദവന്‍റെ സ്മരണകളാല്‍ തരളിതം; മനം തുടിച്ചു
ഇരുകങ്ങളുയരുകയാണഖിലനാഥനെ സ്മരിച്ച്
സ്വര്‍ഗഭവനമരുളുവാനെന്‍ വ്രതദിനങ്ങള്‍ സ്വീകരിച്ച്


Tags :


കബീര്‍ എം. പറളി