നീതിയെ തടവിലിട്ട് രാജ്യസ്നേഹികളാവുക!
26 April 2021 | Poetry
വീഴുമ്പോൾ താടിയെല്ലു പൊട്ടണം.
മിണ്ടാൻ കഴിയാതെ ഉണ്ണാൻ കഴിയാതെ
ഇനിയും വീഴല്ലെയെന്നാർദ്രമായ്
കൊഞ്ചുന്ന കെട്ടുകളൂരാതെ
അപ്പുറത്തെ മുറിയിൽ ഒരിറ്റു
ശ്വാസമന്വേഷിച്ചു പോവേണ്ടതില്ലാതെ
കിടക്കാൻ കഴിയണം.
ഒന്നും ചെയ്യേണ്ടതില്ലാത്ത
ഈ സമാധാനത്തിനെ
നാടെന്നു വിളിക്കാൻ കഴിയണം.
രാജ്യസ്നേഹത്തിനിവിടെ
സ്വന്തം വിസർജ്യത്തിന്റെ മണമായിരുന്നില്ലെന്ന
ഓർമകളില്ലാതെ കഴിയണം.
ചങ്ങലകളാവണം
നമുക്കിന്നു മോടി.