
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൂട്ടായ പ്രതിഷേധങ്ങൾ ആവശ്യം: വക്കീൽ പർവേസ് അഹ്മദ്
27 December 2019 | Reports
ഇൻഡ്യയിലെ മുസ്‌ലിം ന്യൂനപക്ഷ ത്തെ പ്രത്യേകം ലക്ഷ്യം വെച്ച് നടന്നുകൊണ്ടിരിക്കുന്ന നിയമ നിർമാണങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾ ആവശ്യമാണെന്ന് അഹ്‌ലെ ഹദീഥ് വൈസ് പ്രസിഡന്റ് വകീൽ പർവേസ് അഹമ്മദ് പ്രസ്താവിച്ചു. മുസ്‌ലിം സമൂഹം ഒന്നിച്ചും മതനിരപേക്ഷ കക്ഷികളുമായി ചേർന്നുകൊണ്ടുമാകണം ഇത്തരം പ്രക്ഷോഭങ്ങൾ. ജാമിഅ മില്ലിയയിൽ നിന്നുയർന്നുവന്ന സമരങ്ങൾ പ്രതീക്ഷ നൽകുന്നതാണ്.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് എല്ലാ വിധ പിന്തുണയും പൊതുസമൂഹം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇന്ന് ആരംഭം കുറിച്ച എം. എസ്. എം. ഗോൾഡൻ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മില്ലിറിപ്പോർട്ടിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.