Logo

 

ജയ്ശ്രീറാം വിളിക്കാത്തതിന് വയോധികന് നേരെ ക്രൂര മര്‍ദനം

8 August 2020 | Reports

By

ജയ്പൂര്‍: ജയ്ശ്രീറാം വിളിക്കാത്തതിന് രാജസ്ഥാനില്‍ വയോധികന് നേരെ ക്രൂര മര്‍ദനം. ‘ജയ്ശ്രീറാം’ എന്നും ‘മോദി സിന്ദാബാദ്’ എന്നും വിളിക്കാന്‍ വിസമ്മതിച്ച സികാര്‍ സ്വദേശിയായ 52 വയസ്സുകാരന്‍ ഗഫാര്‍ അഹ്മദാണ് ക്രൂരമര്‍ദ്ധനത്തിനിരയായത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഗഫാര്‍ അഹ്മദ് വെള്ളിയാഴ്ച പുലര്‍ച്ചെ അടുത്ത ഗ്രാമത്തില്‍ യാത്രക്കാരെയിറക്കി തിരികെ വരുമ്പോഴാണ് ആക്രമണത്തിനിരയായത്. അക്രമികള്‍ ഗഫാര്‍ അഹ്മദിനെ കാറില്‍ പിന്തുടരുകയും വഴിതടയുകയും കാറില്‍ നിന്ന് ബലം പ്രയോഗിച്ചിറക്കുകയുമായിരുന്നു.

‘ജയ്ശ്രീറാം’ എന്നും ‘മോദി സിന്ദാബാദ്’ എന്നും വിളിക്കാനുള്ള അക്രമികളുടെ ആവശ്യത്തെ ഗഫാര്‍ നിരസിക്കുകയായിരുന്നു. ക്രൂരമായി മര്‍ദ്ധനമേറ്റ ഗഫാറിന് ഇടത്തേ കണ്ണിനും തലക്കും സാരമായ പരിക്കുകളേറ്റിട്ടുണ്ട്. നിന്നെ പാകിസ്ഥാനിലേക്ക് അയച്ചതിന് ശേഷം മാത്രമേ തങ്ങള്‍ മര്‍ദ്ധനം നിര്‍ത്തുകയുള്ളൂവെന്ന് അതിക്രമികള്‍ പറഞ്ഞതായും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ രണ്ട് പേരെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിംകള്‍ക്ക് നേരെയുള്ള അക്രമവേളകളില്‍ ‘ജയ്ശ്രീറാം’ വിളികള്‍ സാധാരണമായിരിക്കുകയാണ്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘ്പരിവാര്‍ നടത്തികൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരങ്ങളാണ് ഇത്തരം മുദ്രാവാക്യങ്ങളില്‍ മുഴച്ച് നില്‍ക്കുന്നത്.


Tags :


mm

Admin