Logo

 

പ്രൊഫ. കെ.എ. സിദ്ദീഖ് ഹസൻ അന്തരിച്ചു

6 April 2021 | Reports

By

കോഴിക്കോട് :ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യാ അസി.അമീറും മുൻ കേരള അമീറുമായ പ്രൊഫ.കെ.എ. സിദ്ദീഖ് ഹസൻ അന്തരിച്ചു . വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
പതിറ്റാണ്ടുകളോളം ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന-ദേശീയ രംഗത്ത് നേതൃത്വം നൽകിയ അദ്ദേഹം ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി
ക്രിയാത്മകമായ പദ്ധതികൾ ആവിഷ്കരിച്ചു.
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ ‘വിഷൻ 2016’ പദ്ധതിയുടെ ഡയറക്ടറായിരുന്നു.


Tags :


Admin