Logo

 

വർഗീയ ധ്വനിയുള്ള ചോദ്യവുമായി ഹയർ സെക്കൻഡറി തുല്യത പരീക്ഷ ചോദ്യപേപ്പർ

3 September 2021 | Reports

By

തിരുവനന്തപുരം : വർഗീയ ധ്വനിയുള്ള ചോദ്യം ഹയർ സെക്കൻഡറി തുല്യത പരീക്ഷ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയത് വിവാദമാവുന്നു. സാക്ഷരതാ മിഷൻ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിലെ രണ്ടാം വർഷ സോഷ്യോളജി ചോദ്യപേപ്പറിലെ ‘ന്യൂനപക്ഷങ്ങൾ ഇൻഡ്യയുടെ അഖണ്ഡതക്ക് ഭീക്ഷണിയാണോ’ എന്ന ചോദ്യമാണ് വിവാദമായിരിക്കുന്നത്.
സാക്ഷരത മിഷന് വേണ്ടി വിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്.

ഉപന്യാസ രൂപത്തിൽ എഴുതേണ്ട എട്ട് മാർക്കിന്റെ ചോദ്യമാണിത്. സിലബസിന്റെ ഭാഗമല്ലാത്തതായിട്ടും ഇത്തരം ചോദ്യങ്ങളിലൂടെ ഉത്തരേന്ത്യയിലെ ചോദ്യപേപ്പറുകളോട് ഇടത് ഗവൺമെന്റിന് കീഴിലെ വിദ്യാഭ്യാസ വകുപ്പ് കിടപിടിക്കുകയാണ് ചെയ്യുന്നത്.

കേരള പൊലീസിൽ ആർ എസ്. എസ്. ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്ന സി. പി. ഐ. നേതാവ് ആനിരാജയുടെ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിലെ കാവിവൽക്കരണ ആരോപണത്തിന് ശക്തി കൂട്ടുന്ന ഈ വിവാദവും വന്നിട്ടുള്ളത്. എം. എസ്. എഫ്. ഉൾപ്പടെയുള്ള പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിക്കുകയുണ്ടായി.


Tags :


mm

Nasim Rahman