Logo

 

“വിക്കിപീഡിയ ചതിച്ചു” സി. രവിചന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ

2 February 2022 | Reports

By

കടുത്ത ഇസ്‌ലാം വിരോധത്തിലും ആധികാരികതയില്ലായ്മയിലും അധിഷ്ഠിതമാണ് കേരളത്തിൽ ‘നാസ്തിക ദൈവമായി’ അറിയപ്പെടുന്ന സി. രവിചന്ദ്രന്റെ വിഷയാവതരണങ്ങൾ എന്നത് കാലങ്ങളായി നിലനിൽക്കുന്ന ആക്ഷേപമാണ്. പ്രസ്തുത ആക്ഷേപത്തെ സത്യപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കിൽ നടത്തിയ ആന്റി വൈറസ് ലൈവ് പ്രോഗ്രാം. ഇസ്‌ലാമിലേക്കുള്ള മതപരിവർത്തനത്തിന്റെ ഭാഗമായി
നാല്പത് ലക്ഷം ആളുകളെയൊക്കെ ചെങ്കിസ് ഖാൻ കൊന്നുവെന്ന പരാമർശമാണ് രവിചന്ദ്രന്റെ വൈജ്ഞാനിക നിലവാരത്തകർച്ചയുടെ ആഴം വീണ്ടും മലയാളികളെ ബോധ്യപ്പെടുത്തിയത്.

അബദ്ധം പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ‘വിക്കിപീഡിയ ചതിച്ചാശാനേ’,’എല്ലാ കുറ്റവും വിക്കിപീഡിയക്കാണ്’, ‘വിക്കിപീഡിയയുടെ തെറ്റിദ്ധരിപ്പിക്കലിനെതിരെ പ്രതിഷേധിക്കുക’ തുടങ്ങിയ വാചകങ്ങൾ ഉപയോഗിച്ചാണ് പലരും ട്രോളിയത്. ഷാരൂഖ് ഖാൻ, അമീർ ഖാൻ, സൽമാൻ ഖാൻ എന്നൊക്കെ കണ്ടപ്പോൾ കിടക്കട്ടെ ചുളുവിൽ ഒരു ചെങ്കിസ് ഖാൻകൂടി എന്നായിരിക്കും രവിചന്ദ്രൻ ഉദ്ദേശിച്ചിരിക്കുകയെന്നും വിശദീകരിച്ച് ചിലർ പരിഹാസവുമായി രംഗത്തെത്തി. ഗൂഗിൾ സെർച്ച് വിൻഡോയിൽ ചെങ്കിസ്ഖാന്റെ മതം കൊടുക്കാത്തതാണ് ‘സേറിനെ’ തെറ്റിദ്ധരിപ്പിച്ചതെന്നാണ് പല ട്രോളുകളുടെയും ഉള്ളടക്കം.

ലോകം കണ്ട ക്രൂരന്മാരിൽ ഒരാളായ ചെങ്കിസ്ഖാനെയും ഇസ്‌ലാമിന്റെ തലയിലിടാൻ ശ്രമിക്കുന്ന രവിചന്ദ്രന്റെ ഇസ്‌ലാം വിരോധം മലയാളികൾ കാണാതെ പോകരുതെന്നും പരിഹാസങ്ങൾക്കിടയിൽ ചിലർ അഭിപ്രായപ്പെട്ടു.

അബദ്ധം വൈറലായതോടെ ചെങ്കിസ് ഖാൻ മുസ്‌ലിമായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ അനന്തരാവകാശികളുടെ കാലത്താണ് ഇസ്‌ലാമിലേക്ക് മതപരിർത്തന ശ്രമങ്ങൾ ഉണ്ടായതെന്നും പറയുന്ന മറ്റൊരു വീഡിയോ അദ്ദേഹം ചെയ്യുകയുണ്ടായി.


Tags :


mm

Nasim Rahman